ഇന്ത്യയിലെ പ്രമുഖ ഇന്‍ഷ്വര്‍ടെക് സേവനദാതാവായ ഇന്‍ഷ്വറന്‍സ് ദേഖോ, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി )യുമായി സഹകരിക്കുന്നു. ഇന്ത്യയിലുടനീളം ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് ദേഖോയുടെ പ്ലാറ്റ്‌ഫോം വഴി അതിവേഗം എല്‍ഐസിയുടെ സേവനങ്ങള്‍ ലഭ്യമാകും. 45 ഇന്‍ഷ്വ റന്‍സ് സേവനദാതാക്കളില്‍ നിന്നായി 330 ലധികം ഉത്പന്നങ്ങളാണ് ഇന്‍ഷ്വറന്‍സ് ദേഖോയിലുള്ളത്. എല്‍ഐസിയുമായുള്ള സഹകരണം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമാക്കുന്നതിന് ഇന്‍ഷ്വറന്‍സ് ദേഖോയെ സഹായിക്കും.