ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്ശക്തിയായ ജപ്പാനിലും നാണയപ്പെരുപ്പം. ഒക്ടോബറില്‍ ജപ്പാന്റെ ഉപഭോക്തൃ നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഉയരത്തിലെത്തി. കറന്‍സിയായ ജാപ്പനീസ് യെന്നിന്റെ തളര്‍ച്ചയും ഉയന്ന ഇറക്കുമതിച്ചെലവുമാണ് തിരിച്ചടി. സെപ്തംബറിലെ 3 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കൂടിയത്. ഇറാന്‍-ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് വിതരണത്തിലുണ്ടായ പ്രതിസന്ധിമൂലം 1982ല്‍ രേഖപ്പെടുത്തിയ നാണയപ്പെരുപ്പത്തിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ ജപ്പാനിലുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. നിരീക്ഷകര്‍ പ്രവചിച്ച 3.5 ശതമാനത്തെയും ഇതുകടത്തിവെട്ടി. നാണയപ്പെരുപ്പം രണ്ട് ശതമാനത്തില്‍ തുടരുന്നതാണ് ജാപ്പനീസ് സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യം. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ജപ്പാന്‍ പലിശനിരക്ക് കൂട്ടിയേക്കും. ഈവര്‍ഷം ഇതുവരെ 20 ശതമാനത്തോളം മൂല്യത്തകര്‍ച്ച നേരിട്ട യെന്നിനെ കരകയറ്റുകയും ഇതുവഴി ബി.ഒ.ജെ ഉന്നമിടുന്നു.