ഉപഭോക്തൃവില (റീട്ടെയ്ല്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം മേയില്‍ 25 മാസത്തെ താഴ്ചയായ 4.25 ശതമാനമായി കുറഞ്ഞു. ഏപ്രിലില്‍ ഇത് 18 മാസത്തെ താഴ്ചയായ 4.7 ശതമാനമായിരുന്നു. മാര്‍ച്ചിലെ 5.66 ശതമാനത്തില്‍ നിന്നാണ് ഏപ്രിലില്‍ പണപ്പെരുപ്പം കുത്തനെ കുറഞ്ഞത്. 2022 മേയില്‍ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു. കഴിഞ്ഞമാസം ഭക്ഷ്യോത്പന്ന വിലപ്പെരുപ്പം ഏപ്രിലിലെ 3.84 ശതമാനത്തില്‍ നിന്ന് 2.91 ശതമാനത്തിലേക്ക് കുറഞ്ഞതും വലിയ ആശ്വാസമാണ്. ഏപ്രിലിലെ 5.63 ശതമാനത്തില്‍ നിന്ന് കേരളത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം മേയില്‍ 4.48 ശതമാനത്തിലേക്ക് താഴ്ന്നു. 5.76 ശതമാനവും 2022 മേയില്‍ 4.33 ശതമാനവുമായിരുന്നു. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ 4.53 ശതമാനവും നഗരങ്ങളില്‍ 4.33 ശതമാനവുമാണ് പണപ്പെരുപ്പം. ദേശീയ ശരാശരി കഴിഞ്ഞമാസം നഗരങ്ങളില്‍ 4.27 ശതമാനവും ഗ്രാമങ്ങളില്‍ 4.17 ശതമാനവുമാണ്. കഴിഞ്ഞവര്‍ഷം മേയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ദേശീയ ശരാശരി 7.08 ശതമാനം വീതമായിരുന്നു. ഏപ്രിലില്‍ രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഉയരത്തിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. ഉത്തരാഖണ്ഡ്, തെലങ്കാന, ഹരിയാന എന്നിവ മാത്രമാണ് കേരളത്തിനേക്കാള്‍ കൂടിയ പണപ്പെരുപ്പം ഏപ്രിലില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മേയില്‍ ഹരിയാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പണപ്പെരുപ്പം കേരളത്തിനേക്കാള്‍ ഉയരത്തിലാണ്.