1 31

രാജ്യത്ത് വ്യവസായിക രംഗത്ത് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയുമായി ജൂണില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ വളര്‍ച്ച 3.7 ശതമാനമായി കുറഞ്ഞു. 2022 ജൂണില്‍ 12.6 ശതമാനവും ഇക്കഴിഞ്ഞ മേയില്‍ 5.3 ശതമാനവുമായിരുന്നു വളര്‍ച്ചയെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേയിലെ വളര്‍ച്ചാനിരക്ക് ആദ്യം കണക്കാക്കിയിരുന്ന 5.2 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. നടപ്പുവര്‍ഷത്തെ (2023-24) ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഐ.ഐ.പി വളര്‍ച്ച മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 12.9 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്കും കുറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി അറിയപ്പെടുന്ന മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച മേയിലെ 5.8 ശതമാനത്തില്‍ നിന്ന് ജൂണില്‍ 3.1 ശതമാനമായി കുറഞ്ഞതാണ് പ്രധാന തിരിച്ചടി. ഐ.ഐ.പിയില്‍ നാലില്‍ മൂന്ന് പങ്കും വഹിക്കുന്നത് മാനുഫാക്ചറിംഗ് മേഖലയാണെന്നത് ഈ മേഖലയുടെ പ്രസക്തി വ്യക്തമാക്കുന്നു. ഖനന മേഖല 6.4ല്‍ നിന്ന് 7.6 ശതമാനത്തിലേക്കും വൈദ്യുതോത്പാദനം 0.9ല്‍ നിന്ന് 4.2 ശതമാനത്തിലേക്കും വളര്‍ച്ച മെച്ചപ്പെടുത്തി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *