കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. ഇത് പരസ്യമായി ഉന്നയിച്ചില്ലെങ്കിലും ചെന്നിത്തല അതൃപ്തിയിലാണെന്നും, പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പ്രതികരിക്കാത്തതെന്നും നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.