ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 2023 ല്‍ 3.75 ട്രില്യണ്‍ ഡോളറിലെത്തി. 2014 ല്‍ ജി.ഡി.പി 2 ട്രില്യണ്‍ ഡോളറായിരുന്നു. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം യു.കെയെ ഇന്ത്യ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരുന്നു, ഇപ്പോള്‍ ഇന്ത്യ ഐ.എം.എഫ് പ്രവചനങ്ങള്‍ പ്രകാരം യുഎസ്, ചൈന, ജപ്പാന്, ജര്‍മ്മനി എന്നിവയ്ക്ക് പിന്നിലാണ്. ലോകത്തിലെ ഏറ്റവും വലിയ 10-ാമത്തെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന് സൂചിപ്പിച്ചു. രാജ്യത്തിന്റെ ജി.ഡി.പി വിലയുടെ അടിസ്ഥാനത്തില്‍ 3,737 ബില്യണ്‍ ഡോളറാണ്. യുഎസ്എ (26,854 ഡോളര്‍), ചൈന (19,374 ബില്യണ്‍ ഡോളര്‍), ജപ്പാന് (4.904 ബില്യണ്‍ ഡോളര്‍), ജര്‍മ്മനി (4,309 ബില്യണ്‍ ഡോളര്‍) എന്നിവയ്ക്ക് താഴെയാണ് ഇന്ത്യയെന്നും ധനമന്ത്രാലയം വ്യക്തമാക്കി. അതേസമയം യുകെ (3,159 ബില്യണ്‍ ഡോളര്‍), ഫ്രാന്‍സ് (2,924 ബില്യണ്‍ ഡോളര്‍), കാനഡ (2,089 ബില്യണ്‍ ഡോളര്‍), റഷ്യ (1,840 ബില്യണ്‍ ഡോളര്‍), ഓസ്ട്രേലിയ (1,550 ബില്യണ്‍ ഡോളര്‍) എന്നിവയ്ക്ക് മുകളിലാണ് ഇന്ത്യ.