റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 27 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. മുന്‍ സാമ്പത്തിക വര്‍ഷം 24.62 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതി മൂല്യം. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഏപ്രില്‍-നവംബര്‍ കാലയളവില്‍ 16.57 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഫാര്‍മ കമ്പനികളുടെ കയറ്റുമതി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.3 ശതമാനത്തിന്റെ വര്‍ധവാണ് കയറ്റുമതിയില്‍ ഉണ്ടായത്. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഫാര്‍മ കമ്പനികളുടെ 51 ശതമാനം വിപണി വിഹിതം യൂറോപ്പ്- യുഎസ് എന്നിവിടങ്ങളിലെ സംഭാവനയാണ്. നടപ്പു സാമ്പത്തിക വര്‍ഷം ആകെ കയറ്റുമതിയുടെ 67.5 ശതമാനവും യുഎസ്, കാനഡ, മെക്‌സിക്കോ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. എന്നാല്‍, മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്ക, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 1.6 ശതമാനം, 15 ശതമാനം എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കറന്‍സികളുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞതാണ് ഈ മേഖലകളിലേക്കുള്ള കയറ്റുമതിയെ ബാധിച്ചത്.