പാരിസ് ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് വെങ്കലത്തിളക്കം. സ്പെയിനിന് എതിരായി, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചത്. ടോകിയോ ഒളിംപിക്സിലെ മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് പാരിസിലും ടീം ഇന്ത്യ വിജയവേട്ട തുടര്‍ന്നിരിക്കുന്നത്. പി ആര് ശ്രീജേഷാണ് ടീം ഇന്ത്യയുടെ ഗോള്‍വല കാത്തത് . ഒളിംപിക്സിന് മുന്‍പ് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിന് വീരോചിത മടക്കമാണുണ്ടായിരിക്കുന്നത്. ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ മലയാളിയായി ശ്രീജേഷ് മാറി കഴിഞ്ഞു.