നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 4.4 ശതമാനമായി കുറഞ്ഞു. ചൊവ്വാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021-22ലെ 38.51 ലക്ഷം കോടി രൂപയില്‍ നിന്ന് ക്യു3യിലെ ജിഡിപി 40.19 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. എന്‍എസ്എസ്ഒ 2021-22ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.7 ശതമാനത്തില്‍ നിന്ന് 9.1 ശതമാനമായി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍-സെപ്റ്റംബര്‍ പാദത്തില്‍ സമ്പദ്വ്യവസ്ഥ 6.3 ശതമാനമായി കുറഞ്ഞിരുന്നു, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 13.5 ശതമാനമായിരുന്നിടത്താണ് ഇത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 5.4 ശതമാനമായിരുന്നു. 2022-23ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.8 ശതമാനമായും മൂന്നാം പാദത്തില്‍ 4.4 ശതമാനമായും ആര്‍ബിഐ പ്രവചിച്ചിരുന്നു.