ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ യുകെ സന്ദർശനം ഇന്ന്. രാജ്നാഥ് സിങ് യുകെ പ്രതിരോധ മന്ത്രിയുമായി ചില പ്രധാന വിഷയങ്ങളിൽ ചര്‍ച്ചകള്‍ നടത്തും. പ്രതിരോധം, സുരക്ഷ, വ്യാവസായിക സഹകരണം എന്നിവയെ കുറിച്ച് വിശദമായ ചർച്ചകൾ തന്നെയാവും നടക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ എന്നിവരെ അദ്ദേഹം ഫോണിൽ ബന്ധപ്പെടും. വിദേശ ഇന്ത്യക്കാരുമായും കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ജോര്‍ജ് ഫെര്‍ണാണ്ടസാണ് അവസാനമായി യുകെ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിരോധമന്ത്രി.