ഭക്ഷ്യയെണ്ണയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ ഒരുലക്ഷം മെട്രിക് ടണ്‍ പാമോയില്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കി ഇന്ത്യന്‍ കമ്പനികള്‍. പാമോയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മലേഷ്യ, ഇന്തോനേഷ്യ, തായ്ലാന്ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വാങ്ങുന്ന പാമോയില്‍ ചെറിയ തീരുവ നല്‍കിയാണ് ഇന്ത്യയിലെത്തിയിരുന്നത്. എന്നാല്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ ഇറക്കുമതി തീരുവയില്‍ 20 പോയിന്റ് വര്‍ധന ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇവയുടെ ഇറക്കുമതി തീരുവ 5.5 ശതമാനത്തില്‍ നിന്നും 27.5 ശതമാനമായി വര്‍ധിച്ചു. ഇതിന് പിന്നാലെ മലേഷ്യയിലെ പാം ഓയില്‍ വില വര്‍ധിച്ചതും ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി. ഓരോ മാസവും 7.5 ലക്ഷം ടണ്‍ പാം ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരുലക്ഷം ടണ്‍ വെട്ടിയപ്പോള്‍ 13.3 ശതമാനം കുറവുണ്ടായി.
പാമോയില്‍ ഓര്‍ഡര്‍ റദ്ദാക്കി ഇന്ത്യന്‍ കമ്പനികള്‍
