കമല്‍ഹാസന്‍ ഷങ്കര്‍ കൂട്ടുകെട്ടിന്റെ ചിത്രം ‘ഇന്ത്യന്‍ 2’വിലെ പുതിയ ഗാനം പുറത്തിറക്കി. ‘കലണ്ടര്‍ സോംഗ്’ എന്ന് പേരിട്ടിരിക്കുന്ന ട്രാക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സംഗീതവും രംഗങ്ങളും ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്. ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മിസ് യൂണിവേഴ്‌സ് 2017 ഡെമി-ലീ ടെബോയാണ് ഗാനത്തിന് ചുവട് വയ്ക്കുന്നത്. ഗാനം രചിച്ചിരിക്കുന്നത് സുവിയും ഐശ്വര്യ സുരേഷും ചേര്‍ന്നാണ് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത്. കബിലന്‍ വൈരമുത്തുവുമാണ് ഗാനം രചിച്ചിരിക്കുന്നത്. ജൂലൈ 12നാണ് ഇന്ത്യന്‍ 2 റിലീസാകുന്നത്. അതേ സമയം ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ 2 വിദേശ വിതരണ അവകാശങ്ങള്‍ 65 കോടിക്കാണ് വിറ്റുപോയത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യന്‍ 2 ആകെ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാകുക. നടന്‍ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദന്‍, ബോബി സിന്‍ഹ തുടങ്ങിയവരും വീരസേഖരന്‍ സേനാപതിയായി എത്തുന്ന നായകന്‍ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ ഉണ്ട്.