ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് സെപ്തംബറില്‍ അവസാനിച്ച ആറ് മാസത്തില്‍ 2140 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ 1727 കോടി രൂപയേക്കാള്‍ 24 ശതമാനമാണ് അറ്റാദായത്തില്‍ വര്‍ദ്ധന. വായ്പ ആസ്തിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കമ്പനി നേടിയത്. ആറ് മാസം കൊണ്ട് വായ്പാ ആസ്തി 21 ശതമാനം വര്‍ധിച്ച് 11,771കോടി രൂപയിലെത്തി. സ്വര്‍ണ വായ്പാ ആസ്തി 20 ശതമാനം ഉയര്‍ന്ന് 11016 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ മുത്തൂറ്റ് ഫിനാന്‍സ് 331 ബ്രാഞ്ചുകളാണ് ആരംഭിച്ചത്. ഓഹരികളാക്കി മാറ്റിവാങ്ങാന്‍ കഴിയാത്ത കടപത്രങ്ങള്‍ വഴി 700 കോടി രൂപയാണ് സമാഹരിച്ചത്. മൈക്രോഫിനാന്‍സ്, ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് ബിസിനസുകള്‍ മുതല്‍ സ്വര്‍ണ വായ്പ മേഖലകളില്‍ വരെ മികച്ച വളര്‍ച്ച നേടിയയെന്ന് മുത്തൂറ്റ് ഗ്രൂപ്പ് അറിയിച്ചു.