സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് വര്‍ധനവുണ്ടായത്. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണ വിലയും 25 രൂപ വര്‍ധിച്ച് ഗ്രാമിന് 5,565 രൂപയായി. വെള്ളി വില ഗ്രാമിന് ചെറിയൊരു ഇടവേളയ്ക്ക് ശേഷം 90 രൂപയിലേക്ക് തിരിച്ചു കയറി. ഇന്ന് ഒരു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര സ്വര്‍ണ വില കഴിഞ്ഞ രണ്ട് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്ന് 0.08 ശതമാനം ഉയര്‍ന്ന് ഔണ്‍സ് വില 2.518.15 ഡോളറിലെത്തി. മാസാദ്യത്തില്‍ പവന് വില 53,560 രൂപയില്‍ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം ആറിന് ഈ മാസത്തെ ഏറ്റവും വലിയ വര്‍ധനവായ 53,760 രൂപയെന്ന ഉയര്‍ന്ന പോയന്റില്‍ എത്തിയിരുന്നു.