ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളില്‍ ആയിരം 4 ജി ടവറുകള്‍ സ്ഥാപിച്ച് പുതിയ നാഴികക്കല്ല് തൊട്ടു. ഇന്ത്യയില്‍ ആദ്യമായി ബി.എസ്.എന്‍.എല്‍ 4ജി സേവനം ആരംഭിച്ചത് കേരള സര്‍ക്കിളിലാണ്. കഴിഞ്ഞ തവണ ബി.എസ്.എന്‍.എല്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് 25,000ല്‍ അധികം ടവറുകളില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാണ്. അടുത്ത ദീപാവലിയോടെ രാജ്യത്ത് 75,000 ടവറുകള്‍ തുറക്കാനാണ് ബി.എസ്.എന്‍.എല്‍ ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം (2024-25) ഇത് ഒരു ലക്ഷം ആയി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. 5 ജി നെറ്റ്വര്‍ക്കിലേക്ക് എളുപ്പത്തില്‍ മാറാവുന്ന തരത്തിലാണ് ഈ ടവറുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിരക്കു കൂട്ടിയതോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ഉപയോക്താക്കള്‍ ധാരാളമായി അടുത്ത കാലത്ത് ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറുന്നുണ്ട്. ജിയോയ്ക്കും വിഐക്കും എയര്‍ടെല്ലിനും വെല്ലുവിളി ഉയര്‍ത്തിയാണ് ബി.എസ്.എന്‍.എല്ലിന്റെ മുന്നേറ്റം.
ആയിരം 4 ജി ടവറുകള്‍ സ്ഥാപിച്ച് ബിഎസ്എന്‍എല്‍
