ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന എഫ്.പി.ഐ വാങ്ങല്‍ നടന്നത് ഏപ്രിലില്‍. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഏപ്രിലില്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയത് 11,631 കോടി രൂപയുടെ വാങ്ങല്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുപ്രകാരം ഒരുമാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന എഫ്.പി.ഐ ഇന്‍ഫ്‌ളോ ആണിത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് എഫ്.പി.ഐകള്‍ അറ്റവാങ്ങലുകാരായി മാറുന്നത്. എന്‍.എസ്.ഡി.എല്‍ ഡാറ്റ പ്രകാരം, ഏപ്രിലില്‍ ഡെറ്റ്, ഡെറ്റ്-വിആര്‍ആര്‍ ഇന്‍സ്ട്രുമെന്റുകളില്‍ യഥാക്രമം 806 കോടി രൂപയുടെയും 1,235 കോടി രൂപയുടെയും അറ്റനിക്ഷേപം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നടത്തി. എന്നാല്‍ ഹൈബ്രിഡ് വിപണിയില്‍ 126 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് കഴിഞ്ഞ മാസം എഫ്.പി.ഐകള്‍ നടത്തിയിട്ടുള്ളത്. ഇക്വിറ്റി മാര്‍ക്കറ്റിലെ ശക്തമായ വാങ്ങല്‍ കാരണം, ഇന്ത്യന്‍ വിപണിയിലെ എഫ്.പി.ഐകളുടെ മൊത്തം നിക്ഷേപം ഏകദേശം 13,545 കോടി രൂപയിലേക്കെത്തി. ഈ വര്‍ഷം ഇതുവരെ 14,579 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എഫ്.പി.ഐകള്‍ നടത്തിയിട്ടുള്ളത്. ജനുവരിയില്‍ 28,852 കോടി രൂപയും ഫെബ്രുവരിയില്‍ 5,294 കോടി രൂപയും എഫ്.പി.ഐകള്‍ പുറത്തേക്കൊഴുക്കി.