കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നീക്കിയെന്നും, അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന് ട്രൈബ്യൂണല്‍ അറിയിച്ചതായും കോണ്‍ഗ്രസ്. ആദായ നികുതി തീര്‍പ്പുമായി ബന്ധപ്പെട്ട നിയമതര്‍ക്കത്തിനിടെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെയും, യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കാൻ ആരോപിച്ചിരുന്നു. അതോടൊപ്പം ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി അനധികൃതമായി 6500 കോടി സമാഹരിച്ചിട്ടുണ്ട്, ആ അക്കൗണ്ടുകള്‍ ഒന്നും മരവിപ്പിക്കപ്പെട്ടിട്ടില്ലെന്നും സാധാരണക്കാരായ പ്രവര്‍ത്തകരിലൂടെ സമാഹരിച്ച തുകയാണ് കോൺഗ്രസിന്റെ അക്കൗണ്ടിലുണ്ടായിരുന്നതെന്ന് കെ സി വേണുഗോപാലും വ്യക്തമാക്കിയിരുന്നു.