ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചവർക്കെതിരെയാണ് കേസെടുത്തത്. തിയേറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറിയതിനെ തുടർന്ന് പൊലീസ് എത്തുകയും പ്രതിഷേധക്കാരെ മാറ്റുകയും ചെയ്തു .
അന്യായമായി സംഘം ചേർന്നുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനാൽ ഡെലിഗേറ്റുകളും വളണ്ടിയേഴ്സും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പോലീസ് എത്തി പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.