2 13

ധനകാര്യ മേഖലയില്‍ വീണ്ടുമൊരു ലയനത്തിന് കളമൊരുങ്ങുന്നു. ഐ.ഡി.എഫ്.സി ലിമിറ്റഡും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും തമ്മിലുള്ള ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. എച്ച്.ഡി.എഫ്.സി ബാങ്ക്- ഹൗസിങ് ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലയനത്തിന് ശേഷമുള്ള മുഖ്യ ലയന നീക്കമാണിത്. രണ്ടു ലിസ്റ്റഡ് സ്ഥാപനങ്ങളുടെയും ഓഹരിയുടമകളെ കൂടാതെ റിസര്‍വ് ബാങ്ക്, സെബി, ദി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, സ്റ്റോക്ക് എക്സ്ചേഞ്ച്, മറ്റ് സ്റ്റാറ്റിയൂട്ടറി- റെഗുലേറ്ററി അതോറിറ്റികള്‍ എന്നിവയും ലയനത്തിന് അനുമതി നല്‍കേണ്ടതുണ്ട്. എല്ലാം അനുമതികളും ലഭിച്ച് ലയനം പൂര്‍ണമാകാന്‍ 12-15 മാസങ്ങള്‍ എടുക്കും. അടിസ്ഥാന സൗകര്യ വികസന വായ്പകള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനമാണ് 1997 ല്‍ സ്ഥാപിതമായ ഐ.ഡി.എഫ്.സി. ഐ.ഡി.എഫ്.സി ബാങ്കില്‍ 40% ഓഹരി പങ്കാളിത്തം ഐ.ഡി.എഫ്.സി ലിമിറ്റഡിനുണ്ട്. 2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഐ.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം ആസ്തി 2.4 ലക്ഷം കോടി രൂപയും വരുമാനം 27,194.51 കോടി രൂപയുമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ലാഭം 2437.13 കോടി രൂപയായി. ഐ.ഡി.എഫ്.സി ലിമിറ്റഡിന്റെ മൊത്തം ആസ്തി 9,570.64 കോടി രൂപയും വരുമാനം 2,706 കോടി രൂപയുമാണ്. ലയനപ്രകാരം ഐ.ഡി.എഫ്.സി ഓഹരി ഉടമകള്‍ക്ക് 100 ഓഹരികള്‍ക്ക് 155 ഓഹരികള്‍ എന്ന കണക്കില്‍ ഐ.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ ലഭിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *