പഞ്ചിന്റെ സിഎന്‍ജി പതിപ്പ് ടാറ്റാ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്യുവര്‍, അഡ്വഞ്ചര്‍, അക്ംപ്ലിഷ്ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ടാറ്റ പഞ്ച് ഐസിഎന്‍ജി എത്തുന്നത്. അഡ്വഞ്ചര്‍ വേരിയന്റ് റിഥം പാക്കിനൊപ്പം നല്‍കും. അതേസമയം അകംപ്ലിഷ്ഡ് വേരിയന്റിന് ഡാസില്‍ എസ് പാക്കും ലഭിക്കും. 7.10 ലക്ഷം രൂപയില്‍ തുടങ്ങി 9.68 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ എഞ്ചിനാണ് പഞ്ച് ഐസിഎന്‍ജിക്ക് കരുത്തേകുന്നത്. അത് പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരമാവധി 84.82 ബിഎച്പി കരുത്തും 113 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജിയില്‍, പവര്‍ ഔട്ട്പുട്ട് 72.39 ബിഎച്പി ആയി കുറയുമ്പോള്‍ ടോര്‍ക്ക് ഔട്ട്പുട്ട് 103 എന്‍എം ആയി കുറയുന്നു. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 5-സ്പീഡ് എഎംടി എന്നിവയുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. സിഎന്‍ജി പവര്‍ട്രെയിനിന് 5-സ്പീഡ് എഎംടി മാത്രമേ ലഭിക്കൂ. ടാറ്റയുടെ ഐസിഎന്‍ജി ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്.