അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും താൻ നിയോഗിച്ചിട്ടില്ല, അനധികൃതമായി രാജ്ഭവനിലെ നിയമങ്ങളിൽ താൻ ഇടപെടാറുമില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻപുണ്ടായിരുന്ന സ്റ്റാഫ് മാത്രമാണന്നുള്ളത്. നല്ല കണ്ടീഷൻ ള്ള എന്ന് വിധിയെഴുതിയ കാർ പോലുംമാറ്റി വാങ്ങാൻ താൻ ശ്രമിച്ചിട്ടില്ല.
ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ആണെന്ന് കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഗവർണ്ണർ പറഞ്ഞതാണിത് . ദേശീയതലത്തിൽ അടക്കം താൻ ഈ വിഷയം ശക്തിമായി ഉയർത്തും. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്നുറപ്പാണെന്നും ഗവർണ്ണർ പറഞ്ഞു.
പ്രിയ വർഗീസിന്റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ഗവർണർ പറഞ്ഞു. ഇത് സർക്കാരിന്റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവർണറുടെ വെളിപ്പെടിത്തൽ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജ്യോതികുമാർ ചാമക്കാല ഗവർണ്ണർക്ക് നിവേദനം നൽകി. എന്നാൽ അത് താൻ കണ്ടിട്ടില്ലെന്നും നാട്ടിൽ ചെന്ന ശേഷം പരിശോധിക്കാമെന്നും ഗവർണ്ണർ പറഞ്ഞു.