ഹ്യുണ്ടായ് ഇലക്ട്രിക് പോര്‍ട്ട്ഫോളിയോയില്‍ അയോണിക് 9 അവതരിപ്പിച്ചു. മൂന്ന് നിരകളുള്ള ഒരു എസ്യുവിയാണ് ഹ്യുണ്ടായ് അയോണിക് 9. നിരവധി നൂതന ഫീച്ചറുകളും മികച്ച രൂപവും നല്‍കിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 620 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ ഇ-ജിഎംപി ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. 350കിവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 24 മിനിറ്റിനുള്ളില്‍ ഇത് 10 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യുന്നു. 2025-ന്റെ ആദ്യ പകുതിയില്‍ കൊറിയയിലും യുഎസ്എയിലും ഇത് ആദ്യം വില്‍ക്കും. പിന്നീട് യൂറോപ്യന്‍ വിപണിയിലും മറ്റ് വിപണികളിലും അവതരിപ്പിക്കും. സുരക്ഷയ്ക്കായി, 10 എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍, മൂന്നാം നിര യാത്രക്കാര്‍ക്ക് ലോഡ് ലിമിറ്റര്‍ എന്നിവയുണ്ട്.