ആഗോള വിപണിയില്‍ ഹ്യുണ്ടായ് ഇന്‍സ്റ്റര്‍ ക്രോസ് അവതരിപ്പിച്ചു. 2026 അവസാനത്തോടെ ഇന്ത്യയിലെത്തുന്ന ഇന്‍സ്റ്റര്‍ ഇവിയുടെ ഒരു പുതിയ, ഓഫ്-റോഡ് ഫോക്കസ്ഡ് വേരിയന്റാണിത്. 2024 അവസാനത്തോടെ ബ്രാന്‍ഡിന്റെ കൊറിയ ആസ്ഥാനമായുള്ള നിര്‍മ്മാണ കേന്ദ്രത്തില്‍ ഹ്യുണ്ടായ് ഇന്‍സ്റ്റര്‍ ഇവി ക്രോസ് ഉല്‍പ്പാദനത്തിലേക്ക് കടക്കും. കൂടുതല്‍ അഡ്വഞ്ചര്‍ ലുക്കുള്ള ഇവി തിരയുന്നവര്‍ക്ക് ഇന്‍സ്റ്റര്‍ ക്രോസ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുവന്ന് ഹ്യുണ്ടായി പറയുന്നു. 96ബിഎച്പി, 42കിലോവാട്ട്അവര്‍, 113ബിഎച്പി, 49കിലോവാട്ട്അവര്‍ എന്നീ രണ്ട് ബാറ്ററി പാക്കുകള്‍ക്കൊപ്പം ഹ്യുണ്ടായ് ഇന്‍സ്റ്റര്‍ ക്രോസ് വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ യഥാക്രമം 300കിമീ, 355കിമീ എന്നിങ്ങനെയുള്ള റേഞ്ച് വാഗ്ദാനം ചെയ്യുന്നു. രണ്ട് മോട്ടോറുകള്‍ക്കും സിംഗിള്‍ മോട്ടോര്‍ സെറ്റപ്പ് ഉണ്ടായിരിക്കും. 120കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് ഇതിന്റെ ബാറ്ററി 30 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.