ക്രേറ്റ എന്‍ലൈനിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. വേള്‍ഡ് റാലി കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിക്കുന്ന വാഹനത്തിന്റെ വില അടുത്ത മാസം ആദ്യം പ്രഖ്യാപിക്കും. എന്ലൈന് ബാഡ്ജിങ്, ബംബറിലെ റെഡ് ഇന്‍സേര്‍ട്ടുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, റെഡ് ബ്രേക് കാലിപ്പറുകള്‍, വശങ്ങളിലെ റെഡ് ഇന്‍സേര്‍ട്ടുകള്‍ എന്നിങ്ങനെ നിരവധി പുതുമകളുമായാണ് എന്ലൈന് എത്തുന്നത്. ക്രേറ്റയുടെ എന്ജിന് തന്നെയാണ് ഹ്യുണ്ടേയ് ക്രേറ്റ എന്‍ ലൈനിനും നല്‍കിയിരിക്കുന്നത്. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 160എച്ച്പി കരുത്തും പരമാവധി 253എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സിനു പുറമേ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനും ഉണ്ട്. കൂടുതല്‍ സ്പോര്‍ടിയായ രൂപമാണ് എന്‍ ലൈനിന് നല്‍കിയിരിക്കുന്നത്. ഇരട്ട പുകക്കുഴലുള്ള ക്രേറ്റ എന്‍ ലൈന്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. നീലയും തവിട്ടു നിറവും.