വിപണിയില്‍ എത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്നേ തന്നെ ബുക്കിങ്ങില്‍ ഒരു ലക്ഷം പിന്നിട്ട് ഹ്യുണ്ടേയ് എക്‌സറ്റര്‍. മൈക്രോ എസ്‌യുവി വിഭാഗത്തിലേക്ക് ഹ്യുണ്ടേയ് ജൂലൈ10ന് അവതരിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെഗ്മെന്റില്‍ ടാറ്റ പഞ്ചുമായാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍ പ്രധാനമായും മത്സരിക്കുന്നത്. എക്സ്റ്റിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപയാണ്. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എക്സ്റ്റര്‍ ലഭിക്കും. 1.2 ലീറ്റര്‍ പെട്രോള്‍ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റര്‍ പെട്രോള്‍ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ്. 1.2 ലീറ്റര്‍ സിഎന്‍ജിയുടെ വില 8.23 ലക്ഷം രൂപ മുതല്‍ 8.96 ലക്ഷം രൂപ വരെയാണ് വില. സെഗ്മെന്റില്‍ തന്നെ ആദ്യമായി സണ്‍റൂഫ്, ഡാഷ് ക്യാം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് എക്സ്റ്റര്‍ എത്തിയത്. ഉയര്‍ന്ന വകഭേദത്തിന് ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ, ഇന്‍ബില്‍റ്റ് നാവിഗേഷന്‍, സണ്‍റൂഫ് എന്നിവയുണ്ട്. ഹ്യുണ്ടേയ് നിരയില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയായിക്കും എക്സ്റ്റര്‍. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകളുടെ സുരക്ഷ എക്സ്റ്റര്‍ നല്‍കും. ഇത് സെഗ്മെന്റില്‍ മറ്റെങ്ങുമില്ല.