2024 ജൂലൈയില്‍ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലെ വില്‍പ്പനയില്‍ ഹ്യൂണ്ടായ് ക്രെറ്റ ഒന്നാം സ്ഥാനം നേടി. ഹ്യുണ്ടായ് ക്രെറ്റ ഈ കാലയളവില്‍ 23 ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 17,350 യൂണിറ്റ് എസ്യുവികള്‍ വിറ്റു. വില്‍പ്പന പട്ടികയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ രണ്ടാം സ്ഥാനത്താണ്. ഈ കാലയളവില്‍ 16 ശതമാനം വാര്‍ഷിക വര്‍ധനയോടെ മഹീന്ദ്ര സ്‌കോര്‍പിയോ മൊത്തം 12,237 യൂണിറ്റ് എസ്യുവികള്‍ വിറ്റു. മൂന്നാം സ്ഥാനത്താണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര. ഗ്രാന്‍ഡ് വിറ്റാര മൊത്തം 9,397 യൂണിറ്റ് എസ്യുവികള്‍ വിറ്റു. നാല് ശതമാനം ശതമാനം വാര്‍ഷിക വര്‍ദ്ധനവ്. പട്ടികയില്‍ മഹീന്ദ്ര എക്‌സ്യുവി 700 നാലാം സ്ഥാനത്താണ്. 7,779 യൂണിറ്റ് എസ്യുവികള്‍ വിറ്റു, 26 ശതമാനം വാര്‍ഷിക വര്‍ദ്ധനവ്. ടൊയോട്ട ഹൈറൈഡര്‍ അഞ്ചാം സ്ഥാനത്തായിരുന്നു. 119 ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 7,419 യൂണിറ്റ് എസ്യുവികള്‍ വിറ്റു. കിയ സെല്‍റ്റോസ് ആറാം സ്ഥാനത്തായിരുന്നു. 45 ശതമാനം വാര്‍ഷിക ഇടിവോടെ കിയ സെല്‍റ്റോസ് മൊത്തം 5,347 യൂണിറ്റ് എസ്യുവികള്‍ വിറ്റു. മിഡ്-സൈസ് എസ്യുവി സെഗ്മെന്റില്‍ ടാറ്റ സഫാരി ഏഴാം സ്ഥാനത്താണ്. ടാറ്റ സഫാരി ഈ കാലയളവില്‍ 25 ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 2,109 യൂണിറ്റ് കാറുകള്‍ വിറ്റു. ടാറ്റ ഹാരിയര്‍ ഈ വില്‍പ്പന പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു. ടാറ്റ ഹാരിയര്‍ ഈ കാലയളവില്‍ അഞ്ച് ശതമാനം വാര്‍ഷിക ഇടിവോടെ മൊത്തം 1,991 യൂണിറ്റ് കാറുകള്‍ വിറ്റു. ഇതുകൂടാതെ, ഈ വില്‍പ്പന പട്ടികയില്‍ എംജി ഹെക്ടര്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. ഹെക്ടര്‍ മൊത്തം 1,780 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു, ഇത് 15% വാര്‍ഷിക ഇടിവാണ്. ഫോക്സ്വാഗണ്‍ ടൈഗണ്‍ ഈ വില്‍പ്പന പട്ടികയില്‍ പത്താം സ്ഥാനത്താണ്. 18 ശതമാനം വാര്‍ഷിക ഇടിവോടെ മൊത്തം 1,564 യൂണിറ്റ് കാറുകള്‍ വിറ്റു.