ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ഔറ കോംപാക്ട് സെഡാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഒ) എന്നീ നാല് വകഭേദങ്ങളിലാണ് മോഡല്‍ ലൈനപ്പ് വരുന്നത്. 6.29 ലക്ഷം മുതല്‍ 8.57 ലക്ഷം രൂപ വരെയാണ് ഈ മോഡലുകളുടെ എക്സ്ഷോറൂം വിലകള്‍. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്കി 2023 ഹ്യൂണ്ടായ് ഓറ ഫെയ്സ്ലിഫ്റ്റ് ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പുതിയ കോംപാക്ട് സെഡാന് കോസ്മെറ്റിക് ഡിസൈന്‍ മാറ്റങ്ങളും മെച്ചപ്പെടുത്തിയ സുരക്ഷയോടെ നവീകരിച്ച ക്യാബിനും നല്കുന്നു. പോളാര്‍ വൈറ്റ്, ഫിയറി റെഡ്, ടൈറ്റന് ഗ്രേ, സ്റ്റാറി നൈറ്റ്, ടുഫൂണ് സില്‍വര്‍, ടീല്‍ ബ്ലൂ എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളില്‍ കോംപാക്റ്റ് സെഡാന് ലഭിക്കും. 83പിഎസ് പവറും 113.8എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഓറയ്ക്ക് കരുത്തേകുന്നത്.