കരിയറിലെ 170-ാം ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ കസറി രജനികാന്ത്. ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വേട്ടയ്യന്‍’ ചിത്രത്തിന്റെ പ്രിവ്യൂ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതായി തുടരുകയാണ്. അമിതാഭ് ബച്ചന്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളി നടന്‍ സാബുമോന്‍ ആണ് സിനിമയിലെ മറ്റൊരു സര്‍പ്രൈസ് കാസ്റ്റ്. ചിത്രത്തില്‍ വില്ലനായാണ് സാബുമോന്‍ എത്തുക. പ്രധാന വില്ലനാണോ സാബു മോന്‍ എന്ന ചര്‍ച്ചയും ഇതോടെ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിക്കഴിഞ്ഞു. നെഗറ്റിവ് റോളിലാകും അദ്ദേഹം ചിത്രത്തിലെത്തുക. ഫഹദ് ഫാസില്‍, റാണ ദഗുബതി, മഞ്ജു വാര്യര്‍, കിഷോര്‍, റിതിക സിങ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, അഭിരാമി, രോഹിണി, റാവോ രാമേഷ്, രമേഷ് തിലക്, രക്ഷന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 10 നാണ് തിയറ്ററുകളിലെത്തുക.