റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ഒരുലക്ഷം എന്ന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി അറിയിച്ചിരിക്കുകയാണ് കമ്പനി. കൂടുതല്‍ നഗര രൂപത്തിലുള്ള യുവ റൈഡര്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് 1.50 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ആണ് ഹണ്ടര്‍ 350 എത്തിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഹണ്ടര്‍ 350. ഇത് രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. റെട്രോയും മെട്രോയും ഉണ്ട്. റെട്രോ വേരിയന്റിന് 1.50 ലക്ഷം രൂപയും (എക്‌സ് ഷോറൂം) മെട്രോ വേരിയന്റിന് 1.68 ലക്ഷം രൂപയുമാണ് (എക്‌സ് ഷോറൂം) വില. പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ മോഡലാണ് ഹണ്ടര്‍ 350. ഇത് എട്ട് കളര്‍ സ്‌കീമുകളില്‍ വാഗ്ദാനം ചെയ്യും. ഹണ്ടര്‍ മെട്രോയ്ക്കുള്ള റിബല്‍ ബ്ലാക്ക്, റെബല്‍ റെഡ്, റിബല്‍ ബ്ലൂ, ഡാപ്പര്‍ ആഷ്, ഡാപ്പര്‍ വൈറ്റ്, ഡാപ്പര്‍ ഗ്രേ, ഹണ്ടര്‍ 350-ന്റെ റെട്രോ വേരിയന്റ് ഫാക്ടറി സില്‍വര്‍, ഫാക്ടറി ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകും. ട്യൂബ്-ടൈപ്പ് ടയറുകള്‍, സിംഗിള്‍-ചാനല്‍ എബിഎസ്, റിയര്‍ ഡ്രം ബ്രേക്ക്, ഹാലൊജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ സ്പോക്ക് വീലുകള്‍ എന്നിവ അടിസ്ഥാന വേരിയന്റില്‍ ലഭിക്കും. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അലോയ് വീലുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയും ലഭിക്കും.