കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർഥിയെ എസ് ഐ മർദിച്ച സംഭവത്തിൽ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. അടുത്ത മാസം തൊടുപുഴയിൽ നടക്കുന്ന സിറ്റി എസ് പി യും കട്ടപ്പന ഡി വൈ എസ് പി യും വിശദീകരണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. വിദ്യാർഥിയെ മർദിച്ചതിൽ എസ് ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ. ഏപ്രിൽ 25 നാണ് ആസിഫിനെ കട്ടപ്പന എസ് ഐ സുനേഖ് പി ജെയിംസും സി പി ഒ മനു പി ജോസും സംഘവും മർദിച്ചത്. സംഭവത്തിൽ എസ് ഐ ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ് ഐ യെ സസ്പെൻഡ് ചെയ്തിരുന്നു.