രാജ്യത്ത് വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 642.631 ബില്യണ്‍ യുഎസ് ഡോളറില്‍ എത്തി. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് വിദേശനാണ്യ ശേഖരം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തുന്നത്. ഇതിന് തൊട്ടു മുന്‍പുള്ള ആഴ്ച 639.3 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഒരാഴ്ചയ്ക്കിടെ 140 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകങ്ങളില്‍ ഒന്നായ വിദേശ കറന്‍സി ആസ്തി 568.264 ബില്യണ്‍ യുഎസ് ഡോളറാണ്. ഇക്കുറി സ്വര്‍ണശേഖരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 347 മില്യണ്‍ യുഎസ് ഡോളറില്‍ നിന്നും 51.487 ബില്യണ്‍ ഡോളറായാണ് സ്വര്‍ണശേഖരം വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കിന്റെയോ, മോണിറ്ററി അതോറിറ്റിയുള്ള സ്ഥാപനത്തിന്റെയോ ആസ്തികളെയാണ് വിദേശനാണ്യ ശേഖരമെന്ന് വിളിക്കുന്നത്.