എല്ലാ വിഭാഗത്തിലെയും കാറുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായി ടാറ്റ പഞ്ച് അടുത്തിടെ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍, ടാറ്റ മോട്ടോഴ്സ് അതിന്റെ ഈ ജനപ്രിയ കാറില്‍ പരിമിതകാല ഡിസ്‌കൗണ്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതാദ്യമായാണ് കമ്പനി പഞ്ചില്‍ ഇത്രയും വലിയ ഇളവ് നല്‍കുന്നതെന്നാണ് റി്പപോര്‍ട്ടുകള്‍. പഞ്ചിന്റെ എല്ലാ പതിപ്പുകള്‍ക്കും ( പ്യുവര്‍ ട്രിം ഒഴികെ) 15,000 രൂപ കിഴിവ് ലഭിക്കും. അത് പെട്രോള്‍ അല്ലെങ്കില്‍ സിഎന്‍ജി പതിപ്പിലും ലഭിക്കും. ഡീലര്‍ഷിപ്പിന് അയച്ച അറിയിപ്പില്‍, ഈ ഓഫര്‍ ജൂലൈ 18 മുതല്‍ ജൂലൈ 31 വരെ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ടാറ്റ പഞ്ചിനൊപ്പം, ജൂലൈ 18 മുതല്‍ ജൂലൈ 31 വരെ ടാറ്റ ആള്‍ട്രോസിനും കിഴിവുകള്‍ നല്‍കുന്നുണ്ട്. കമ്പനി ഈ ഓഫറിന് ‘ഇന്റര്‍വെന്‍ഷന്‍ സ്‌കീമുകള്‍’ എന്ന് പേരിട്ടിരിക്കുന്നു. അടുത്തിടെ ആള്‍ട്രോസിന്റെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2024 ജൂണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറായിരുന്നു പഞ്ച്.