ശ്രദ്ധ കപൂറും രാജ്കുമാര്‍ റാവുവും ഒന്നിച്ച് 2018 ല്‍ ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു ‘സ്ത്രീ’. അമര്‍ കൗശിക് സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. മഡോക്ക് പ്രൊഡക്ഷന്റെ ഹൊറര്‍ ചലച്ചിത്ര പരമ്പരയിലെ പുതിയ ചിത്രമാണ് ‘സ്ത്രീ 2’. സ്ത്രീക്ക് പുറമേ ഭീഡിയ (2022), മുഞ്ജ്യ (2024) എന്നീ ചിത്രങ്ങളും ഇറങ്ങിയിരുന്നു. ഈ ചിത്രങ്ങളുടെ അവസാനം സ്ത്രീ2 വിന്റെ സൂചന നല്‍കിയിരുന്നു. രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.തമന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലസ്റ്റ് സ്റ്റോറി 2വിന് ശേഷം തമന്നയുടെ ആദ്യ ഹിന്ദി ചിത്രമാണ് സ്ത്രീ 2. അരമനൈ 4 ആണ് തമന്നയുടെ അവസാനം റിലീസായ ചിത്രം. രാജ്കുമാര്‍ റാവുവിന്റെയും ശ്രദ്ധയുടെയും ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി കാണിക്കുന്ന നിരവധി രംഗങ്ങള്‍ ഇപ്പോള്‍ ഇറങ്ങിയ ടീസറിലുണ്ട്. രാജ്കുമാര്‍ റാവുവിന്റെ കഥാപാത്രമായ വിക്കി ഒരു ഇരുണ്ട ഇടവഴിയില്‍ നില്‍ക്കുമ്പോള്‍ പേടിച്ചു വിറയ്ക്കുന്നിടത്താണ് ടീസര്‍ അവസാനിക്കുന്നത്. അവന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു പ്രേതത്താല്‍ ആക്രമിക്കപ്പെടുന്നത് അവസാനം കാണാം. സ്ത്രീ ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *