ഹോണറിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റായ ഹോണര്‍ 90 ജിടി വിപണിയിലെത്തി. ചൈനീസ് വിപണിയിലാണ് ഹോണര്‍ 90 ജിടി ആദ്യമായി ലോഞ്ച് ചെയ്തിരിക്കുന്നത്. ആകര്‍ഷകമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച ഹോണര്‍ 90 ജിടി ബഡ്ജറ്റില്‍ ഒതുങ്ങുന്ന വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിയുന്നതാണ്. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒഎല്‍ഇഡി പാനലാണ് ഫോണിലുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക്ഒസ് 7.2 ആണ് പ്രധാന ആകര്‍ഷണം. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ ഒരുക്കിയിട്ടുള്ളത്. 50 മെഗാപിക്‌സല്‍ ഐഎംഎക്‌സ്800 സെന്‍സറാണ് മറ്റൊരു സവിശേഷത. 12 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്‌ലാഷ് യൂണിറ്റുമുണ്ട്. 16 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. 4 സ്റ്റോറേജ് വേരിയന്റുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സാധിക്കും. 12 ജിബി റാം പ്ലസ് 256 ജിബി, 12 ജിബി റാം പ്ലസ് 512 ജിബി, 16 ജിബി റാം പ്ലസ് 256 ജിബി, 24 ജിബി റാം പ്ലസ് 1 ടിബി എന്നിങ്ങനെയാണ് 4 വേരിയന്റുകള്‍. ഏകദേശം 2,599 യുവാന്‍ മുതലാണ് വില ആരംഭിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോഴേക്കും 30,000 രൂപ മുതല്‍ വില പ്രതീക്ഷിക്കാവുന്നതാണ്. ചൈനയില്‍ ഡിസംബര്‍ 26 മുതലാണ് ഹോണര്‍ 90 ജിടി സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന ആരംഭിക്കുക.