ഇഎം1 ഇ എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇ-മൊബിലിറ്റി വിപണിയില്‍ പ്രവേശിക്കുന്നു. കമ്പനിയുടെ ആദ്യ ഉല്‍പ്പാദന ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ഓടെ 10 വ്യത്യസ്ത ഇലക്ട്രിക് ഇരുചക്ര വാഹന മോഡലുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ മോഡല്‍ വരുന്നത്. അങ്ങനെ ഈ സ്‌കൂട്ടറിന്റെ അരങ്ങേറ്റത്തിലൂടെ ജനപ്രിയ ടൂവീലര്‍ കമ്പനി ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് പ്രവേശിച്ചു. ഒരു വര്‍ഷം മുമ്പാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മ്മാണം കമ്പനി ആദ്യമായി പ്രഖ്യാപിച്ചത്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി ഉപയോഗിക്കുന്ന ഹോണ്ട ഇഎം1 ഇ, 2025ഓടെ ഹോണ്ടയുടെ ആസൂത്രണം ചെയ്ത പത്തോ അതിലധികമോ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ആദ്യത്തേതാണ്. പരമാവധി 90എന്‍എം ടോര്‍ക്കും 45കിമീ/അവര്‍ വേഗതയും നല്‍കുന്ന 1.7കി.വാട്ട് മോട്ടോറാണ് ഹോണ്ട ഇഎം1 ഇ -യിലുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 48 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു.