പതിനൊന്നാം തലമുറ ഹോണ്ട അക്കോര്‍ഡ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ടര്‍ബോചാര്‍ജ്ഡ് എല്‍എക്‌സ്, ഇഎക്‌സ്, ഹൈബ്രിഡ്-പവേര്‍ഡ് സ്പോര്‍ട്ട്, ഇഎക്‌സ് – എല്‍, സ്‌പോര്‍ട് എല്‍, ടൂറിംഗ് എന്നിങ്ങനെ ആറ് ട്രിമ്മുകളില്‍ പുതിയ 2023 ഹോണ്ട അക്കോര്‍ഡ് ലഭ്യമാകും. 252 ബിഎച്ച്പി പവറും 370 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 എല്‍, നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് സെഡാന്‍ വരുന്നത്. പുതിയ അക്കോര്‍ഡ് ഇക്കോണ്‍, നോര്‍മല്‍, സ്‌പോര്‍ട്ട് (ഹൈബ്രിഡ് മാത്രം) എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ 2023 ഹോണ്ട അക്കോര്‍ഡ് നീളവും കൂടുതല്‍ വിശാലവുമാണ്. 90-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള പുതിയ ക്യാമറയും 120 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉള്ള വൈഡ് ആംഗിള്‍ റഡാറും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്ത ഹോണ്ട സെന്‍സിംഗ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു.