അമേരിക്കന്‍ കുടിയേറ്റ മലയാളിയുടെ നിത്യജീവിതത്തിലെ സംഭവങ്ങളെ നേര്‍ത്ത നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് നമുക്ക് പകര്‍ന്നുതരികയാണ് ഷാജന് ആനിത്തോട്ടം ഈ കഥകളിലൂടെ ചെയ്യുന്നത്. അമേരിക്കയിലും കേരളത്തിലും ഒരേപോലെ കാലൂന്നി നില്ക്കുന്ന ഈ കഥകളുടെ അടിത്തട്ടില്‍ പ്രവാസജീവിതത്തില്‍ ഒന്നാം തലമുറ അനുഭവിക്കുന്ന വിരഹം, നഷ്ടബോധം, നൊമ്പരങ്ങള്‍, അന്യതാബോധം, കുതൂഹലങ്ങള്‍, തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം, സാംസ്കാരികമായ വിടവ്, അല്പ്പത്തരങ്ങള്, പൊങ്ങച്ചം എന്നിവയെല്ലാം വന്നു നിറയുന്നു. അങ്ങനെയാണ് അമേരിക്കന്‍ ഡയസ്പോറ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായി ഈ കഥകള്‍ മാറുന്നത്. ‘ഹിമ’. ഷാജന് ആനിത്തോട്ടം. മാതൃഭൂമി. വില 237 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan