ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ
സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി
