കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി . സ്വകാര്യ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് ഇഡി കോടതിക്ക് മറുപടി നൽകിയിരുന്നു. കെ സുരേന്ദ്രൻ അടക്കം ആരോപണ വിധേയരായ സംഭവത്തിൽ, എൻഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ല എന്നാരോപിച്ച് ആം ആദ്മി പാർട്ടിയാണ് കോടതിയെ സമീപിച്ചത്.കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി
