കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകി. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. യൂട്യൂബ് ചാനലിൽ നടത്തിയ പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് സത്യഭാമക്കെതിരായുള്ള രാമകൃഷ്ണന്റെ പരാതി.
ജാതീയ അധിക്ഷേപ കേസിൽ നർത്തകി സത്യഭാമയോട് കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു
