തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. സി എൻ രാമന് ആവശ്യമായ യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തി, വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്ന് കോടതി നിർദേശിച്ചു . മാത്രമല്ല ഹൈക്കോടതിയോട് ആലോചിക്കാതെ നിയമനം നടത്തിയതിനെതിരെയാണ് നടപടി.സി.എൻ. രാമൻ നാളെയാണ് വിരമിക്കുന്നത്. ഡിസംബർ–14നാണ് സി.എൻ. രാമൻ തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്. അതിനിടയാണ് ഹൈക്കോടതി ഈ നിയമനം റദ്ദാക്കിയത്.