രാജ്യത്തെ ഏറ്റവും ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ ഹീറോ സ്പ്ലെന്‍ഡറിന്റെ വില വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ്. ഇന്‍പുട്ട് കോസ്റ്റിന്റെ വര്‍ധനവും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹനം പരിഷ്കരിക്കേണ്ടതിനാലും വാഹനത്തിന്റെ വില വര്‍ധിപ്പിക്കാതെ തരമില്ലെന്നാണ് ഹീറോ പറയുന്നത്. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മോട്ടോര്‍ സൈക്കിളുകള്‍ ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്സ് 2ലേക്ക് നിര്‍ബന്ധമായും മാറേണ്ടതുണ്ട്. ഇതിനായി വാഹനം പരിഷ്കരിക്കേണ്ടതിന് ചെലവ് കൂടുന്നതിനാലാണ് സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ വില ഏപ്രിലില്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് ഒരുങ്ങുന്നത്. ഏപ്രില്‍ 1 മുതല്‍ സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ മാത്രമല്ല പ്ലഷര്‍ പ്ലസ് അടക്കം മറ്റ് ചില മോഡലുകളുടെ കൂടി വില വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് തീരുമാനിച്ചു. ടൂവീലറുകളുടെ നിലവിലെ വിലയുടെ 2 ശതമാനമായിരിക്കും വില വര്‍ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍.