ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്ന് റിപ്പോർട്ടിൽ ശുപാർശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമർശം സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികൾ മൊഴി നൽകിയിട്ടുണ്ട്. അതോടൊപ്പം
ഹേമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സർക്കാരിന് സാധിക്കുമെന്ന് നിയമവിദഗ്ധർ വ്യക്തമാക്കി. പരാതി നൽകാൻ സന്നദ്ധരായവരെ മുന്നോട്ട് വരാൻ പ്രേരിപ്പിക്കേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്തമാണെന്നും ഇവർ പറയുന്നു.