ദില്ലിയിൽ
മൂടൽമഞ്ഞ് കാരണം ദില്ലി വിമാനത്താവളത്തിൽ ഇന്ന് 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ത്യയിൽ 42 തീവണ്ടികളാണ് വൈകി ഓടുന്നത്. മൂടൽമഞ്ഞ് കനത്തതോടെ പലയിടത്തും കാഴ്ചാ പരിധി തീരെ കുറഞ്ഞു. ദില്ലിയിൽ ഇന്ന് ഇതുവരെ കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ദില്ലിയിലെ ഉയര്‍ന്ന മേഖലകളിൽ ഇന്നലെ 1.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. രണ്ട് വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നഗരത്തിൽ പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസിനും അഞ്ച് ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പലയിടങ്ങളിലും മൂടൽമഞ്ഞ് കനത്ത് രാവിലെ കാഴ്ചാ പരിധി 25 മീറ്റർ വരെയായി ചുരുങ്ങി. ദില്ലിയോടൊപ്പം ഹരിയാന, ചണ്ഡീഗഡ്, കിഴക്കൻ ഉത്തർ പ്രദേശ്, കിഴക്കൻ രാജസ്ഥാൻ, മധ്യപ്രദേശ്, എന്നിവിടങ്ങളിൽ തീവ്ര ശൈത്യ തരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളുടെ നിത്യ ജീവിതത്തെയും ശൈത്യം കാര്യമായി ബാധിച്ചിട്ടുണ്ട്. തീവണ്ടിയുൾപ്പെടെയുള്ള ഗതാഗത സർവീസുകൾ ആശ്രയിക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ടുകൾ.