യുഎഇയിൽ കനത്ത മഴ
യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചത്. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്, ഷാര്‍ജ എന്നീ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലുമാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലില്‍ ഇറങ്ങരുതെന്നും വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു