മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം തന്നെയാണ് പ്രധാനം. ചര്മ്മത്തിനെന്നപോലെ മുടിക്കും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ലഭിച്ചാലെ കരുത്തും ആരോഗ്യവുമുണ്ടാകൂ. ഇരുമ്പ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളേറ്റ് എന്നിവയാല്‍ സമൃദ്ധമാണ് ചീര. മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇവ സുപ്രധാന പങ്ക് വഹിക്കും. രോമകൂപങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ ചീരയില്‍ നിന്നടക്കം ലഭിക്കുന്ന ഇരുമ്പ് സഹായിക്കും. ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്, ഇത് ശരീരത്തിലെത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറും. ഇത് മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചില്‍ കുറച്ച് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് സാല്‍മണ്‍. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. ഈ ഫാറ്റി ആസിഡുകള്‍ രോമകൂപങ്ങള്‍ക്ക് പോഷണം നല്‍കുകയും അവയുടെ ആരോഗ്യം ഉറപ്പാക്കി മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും. പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങി മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സഹിപ്പിക്കുന്ന നിരവധി പോഷകങ്ങള്‍ മുട്ടയില്‍ നിന്ന് ലഭിക്കും. കെരാറ്റിന്‍ മുടിക്ക് ഘടന നല്കുന്ന ഒരു പ്രോട്ടീന്‍ ആണ് ബയോട്ടിനും വിറ്റാമിന്‍ ഡിയും മുടിയുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിച്ച് മുടി പൊട്ടുന്നത് കുറയ്ക്കും. കെരാറ്റിന്‍ ഉത്പാദനത്തിന് വേണ്ട പ്രോട്ടീന്‍ മുട്ടയില്‍ നിന്ന് ലഭിക്കും. വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ശരീരത്തിന് സമ്മാനിക്കാന്‍ നട്ട്സ് കഴിക്കുന്നത് സഹായിക്കും. ഈ പോഷകങ്ങളെല്ലാം മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബദാം, വാല്‍നട്ട്, കശുവണ്ടി എന്നിവ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ബ്രോക്കോളിയില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സെബം ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ശിരോചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യും. രോമകൂപങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ സഹായിക്കുന്ന ഇരുമ്പും ബ്രോക്കോളിയില്‍ നിന്ന് ലഭിക്കും.