പുതുതായി ലോഞ്ച് ചെയ്ത ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440ന്റെ ഡെലിവറി നവരാത്രി ആഘോഷത്തിന്റെ ആദ്യ ദിവസം, അതായത് 2023 ഒക്ടോബര്‍ 15-ന് ആരംഭിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. ഹാര്‍ലിയുടെ ഏറ്റവും താങ്ങാനാവുന്ന ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നത് ഹീറോ മോട്ടോകോര്‍പ്പിന്റെ രാജാസ്ഥാനിലെ പ്ലാന്റിലാണ്. ബൈക്കിന്റെ ബുക്കിംഗ് വിന്‍ഡോ ഒക്ടോബര്‍ 16 മുതല്‍ തുറക്കും. ഉപഭോക്താക്കള്‍ക്ക് പുതിയ മോട്ടോര്‍സൈക്കിള്‍ രാജ്യത്തുടനീളമുള്ള എല്ലാ ഹാര്‍ലി-ഡേവിഡ്സണ്‍ ഡീലര്‍ഷിപ്പുകളിലും ഹീറോ ഔട്ട്‌ലെറ്റുകളിലും ബൈക്കുകള്‍ ബുക്ക് ചെയ്യാം. പുതിയ മോട്ടോര്‍സൈക്കിള്‍ ഓണ്‍ലൈനായി ഹാര്‍ലി-ഡേവിഡ്സണ്‍ വെബ്സൈറ്റിലും ബുക്ക് ചെയ്യാം. പുതിയ ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440ന് ഒരു മാസത്തിനുള്ളില്‍ 25,000 ബുക്കിംഗുകള്‍ ലഭിച്ചു. തുടര്‍ന്ന് ഹീറോ മോട്ടോകോര്‍പ്പിന് ഓണ്‍ലൈന്‍ ബുക്കിംഗ് വിന്‍ഡോ താല്‍ക്കാലികമായി അടയ്‌ക്കേണ്ടി വന്നു. ഇത് ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 2,39,500 രൂപ, 2,59,500 രൂപ, 2,79,500 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. 6,000 ആര്‍പിഎമ്മില്‍ 27 ബിഎച്ച്പിയും 4,000 ആര്‍പിഎമ്മില്‍ 38 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 440 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് പുതിയ ഹാര്‍ലി എക്‌സ്440 ന് കരുത്ത് പകരുന്നത്.