ഹീറോ മോട്ടോകോര്‍പ്പും ഹാര്‍ലി-ഡേവിഡ്സണും തമ്മിലുള്ള പങ്കാളിത്തത്തില്‍ നിന്ന് പുറത്തുവരുന്ന ആദ്യ മോട്ടോര്‍സൈക്കിളായ ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440 ഇന്ത്യയില്‍ 2.29 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440 മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ് 440 ഡെനിം – 2.29 ലക്ഷം, ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440 വിവിഡ് – 2.49 ലക്ഷം രൂപ, ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440 എസ് – 2.69 ലക്ഷം രൂപ. ഡെനിം വേരിയന്റ് സ്പോക്ക് വീലുകളുള്ള മസ്റ്റാര്‍ഡ് കളര്‍ ഓപ്ഷനില്‍ വരുന്നു, അതേസമയം വിവിഡ് വേരിയന്റ് രണ്ട് ഡ്യുവല്‍-ടോണ്‍ സ്‌കീമുകളില്‍ — മെറ്റാലിക് തിക്ക് റെഡ്, മെറ്റാലിക് ഡാര്‍ക്ക് സില്‍വര്‍ — അലോയ് വീലുകളോട് കൂടിയണ് എത്തുക. എസ് വേരിയന്റിന് 3ഡി ബ്രാന്‍ഡിംഗും പ്രീമിയം ഫിനിഷുകളും ഉള്ള ഡെനിം ബ്ലാക്ക് കളര്‍ സ്‌കീം, മെഷീന്‍ ചെയ്ത അലോയ് വീലുകള്‍, സ്വര്‍ണ്ണ നിറമുള്ള എഞ്ചിന്‍, ബോഡി ഭാഗങ്ങള്‍, മെഷീന്‍ ചെയ്ത എഞ്ചിന്‍ ഫിനുകള്‍, ‘കണക്ട് 2.0’ പാക്കേജ് എന്നിവ ലഭിക്കുന്നു. ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440യുടെ ഹൃദയഭാഗത്ത് 440 സിസി, സിംഗിള്‍-സിലിണ്ടര്‍, 2-വാല്‍വ്, ഓയില്‍-കൂള്‍ഡ് പെട്രോള്‍ എഞ്ചിനാണ്, ഇത് പരമാവധി 27 ബിഎച്ച്പി കരുത്തും 38 എന്‍എം പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ കഴിവുള്ളതാണ്. 6-സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്.