പവന് കല്യാണ്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ‘ഹരി ഹര വീര മല്ലു’. റിലീസ് നീട്ടിവെച്ച ചിത്രം ജൂലൈ 24നാണ് തിയറ്ററുകളില്‍ എത്തുക. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്യുമാണ് സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന്‍ നിക്ക് പവല്‍ ആണ്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. അര്ജുന് രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോന്, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ‘ഭീംല നായക്’ ആയിരുന്നു ഒടുവില്‍ താരത്തിന്റെതായി പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു ‘ഭീംല നായക്’.