jpg 20221231 203651 0000 1

പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. “ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണമെന്ന് വി ഡി സതീശൻ പറഞ്ഞു. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പുതുവർഷത്തെ സ്വീകരിക്കുമ്പോൾ ഉപേക്ഷിക്കണമെന്ന് മനസ്സ് നമ്മളോട് പറയുന്ന കാര്യങ്ങളെ ഉപേക്ഷിക്കാനും നല്ല കാര്യങ്ങൾ സ്വീകരിക്കാനും തയാറാകണം. പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ നേരുന്നു”- വി ഡി സതീശൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *